പരീക്ഷ: നിയമങ്ങളും നിബന്ധനകളും
- ഓൺലൈൻ ഖുർആൻ എക്സാം ഒരു യു എ ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംരംഭം ആണ്.
- പരീക്ഷ എഴുതാൻ താൽപര്യമുള്ളവർ 2022 ഡിസംബർ 05നു മുൻപായി ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- 2022 ഡിസംബർ 11 ഞായറാഴ്ച്ച യു എ ഇ സമയം ഉച്ചതിരിഞ്ഞു 2:30 മുതൽ 5:30 വരെയുള്ള ഏതു സമയത്തും അപേക്ഷകന് പരീക്ഷ എഴുതാവുന്നതാണ്.
- പരീക്ഷക്ക് മുന്നോടിയായി ഒരു മോഡൽ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ജൂൺ 10 വെള്ളിയാഴ്ച്ച യു എ ഇ സമയം വൈകീട്ട് 7 മണി മുതൽ ജൂൺ 11 ശനിയാഴ്ച്ച വൈകീട്ട് 7 മണി വരെയുള്ള ഏതു സമയത്തും മോഡൽ പരീക്ഷ എഴുതാവുന്നതാണ്.
- പരീക്ഷ മലയാളത്തിലായിരിക്കും.
- പത്തുവയസ്സിനു മുകളിലുള്ള ഏതൊരാൾക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
- അപേക്ഷകന് ഒരു തവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. വ്യത്യസ്ത അക്കൗണ്ട് ഉപയോഗിച്ച് ഒന്നിൽ കൂടുതൽ പരീക്ഷ എഴുതിയാൽ അവരുടെ മുഴുവൻ പരീക്ഷയും അസാധു ആയിരിക്കും.
- ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർ ആയിരിക്കും മികച്ച വിജയികൾ.
- കൂടുതൽ ശരിയുത്തരം കുറഞ്ഞ സമയത്തിനുള്ളിൽ നൽകുന്നവരിൽ നിന്നും സമ്മാനാർഹരെ കണ്ടെത്തുന്നതാണ്.
- വിധി നിർണ്ണയം പരീക്ഷ സമിതിയിൽ നിക്ഷിപ്തമായിരിക്കും.
- അറുപതു ചോദ്യങ്ങൾ ഉള്ള പരീക്ഷക്ക് പരമാവതി ഒരുമണിക്കൂർ മാത്രമേ അനുവദിക്കൂ.
- പങ്കെടുക്കുന്ന ഓരോ ആളുകൾക്കും വ്യത്യസ്ഥ ചോദ്യങ്ങൾ ആയിരിക്കും ലഭിക്കുക.
- പരീക്ഷ പൂർത്തിയാക്കി സമയം ബാക്കിയുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങളിൽ മാറ്റം വരുത്തുവാൻ പരീക്ഷാർത്ഥിക്ക് കഴിയുന്നതാണ്.
- പരീക്ഷ പൂർത്തിയാക്കി റിസൽട്ട് ബട്ടൻ അമർത്തിയാൽ ലഭിച്ച മാർക്കും പരീക്ഷക്ക് എടുത്ത സമയവും അപ്പോൾ തന്നെ ലഭിക്കുകയും ചോദ്യങ്ങളും വിശദമായ ഉത്തരവും പിന്നീട് ഈ വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാൻ കഴിയുകയും ചെയ്യും, ഇൻ ഷാ അല്ലാഹ്.
- പരീക്ഷാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള സാങ്കേതിക തകരാറുകൾക്ക് ഓൺലൈൻ പരീക്ഷ ഭാരവാഹികള്‍ ഉത്തരവാദികളാവുന്നതല്ല.
- അപേക്ഷകന് സ്വന്തം നിലക്ക് തന്നെ പരീക്ഷ എഴുതുക എന്നതാണ് ഓൺലൈൻ പരീക്ഷയുടെ പരീക്ഷയുടെ ലക്ഷ്യവും താൽപര്യവും.
- അതിനപ്പുറത്തുള്ള ശ്രമങ്ങളും സാഹചര്യങ്ങളും ഓരോരുത്തരുടെയും വിശ്വാസത്തിനും നൈതികതക്കും എതിരാണ് എന്ന് ഓർമ്മപ്പെടുത്തട്ടെ!